വീടിനുള്ളിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ആര്യനാട് കൊക്കോട്ടേലയിൽ വീടിനുള്ളിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.പൂച്ചപ്പാറ കളത്തിൽ വീട്ടിൽ സതികുമാരി(65)യുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കൊക്കോട്ടേലയിൽ നിന്നും ഇഞ്ചപ്പുരിക്കു പോകുന്ന വഴിയിൽ കോരപ്പറമ്പ് എന്ന സ്ഥലത്താണ് ഇവർ ആദ്യം താമസിച്ചിരുന്നത്. സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാൽ ബോംബെയിൽ താമസിക്കുന്ന സഹോദരിയുടെ കൊക്കേട്ടല ജംഗ്ഷന് സമീപമുള്ള വീട്ടിലായിരുന്നു ഇവർ ഒറ്റക്ക് താമസിച്ചു വന്നിരുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്ന ഇവരെ കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് കണ്ടതായി അയൽവാസികൾ പറയുന്നു.ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുകയും ഈച്ചയും കണ്ടതിനാൽ അയൽവാസികൾ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ ലൈറ്റുകൾ തെളിഞ്ഞ നിലയിൽ കണ്ടു.ഇതോടെ വീടിനകത്ത് ആളുണ്ടായിരുന്നു എന്ന സംശയമുയർന്നു.പിന്നാലെ നാട്ടുകാർ വാർഡ് മെമ്പറെയും പൊലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു.നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അഴുകിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...