വോട്ടർപട്ടിക പരിഷ്കരിക്കാനു ള്ള നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

അനധികൃതമായി വോട്ടർ പട്ടിക യിൽ ഇടംപിടിച്ചവരെ ഒഴിവാക്കുന്നതിനായി രാ ജ്യമൊട്ടാകെ വോട്ടർപട്ടിക പരിഷ്കരിക്കാനു ള്ള നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡൽഹി എ ന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ അവസാനത്തെ പരിഷ്‌കരണത്തിനുശേഷമുള്ള വോട്ടർപട്ടിക പുറത്തിറക്കിത്തുടങ്ങി. അടുത്തമാസത്തോടെ സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടികയിൽ മാറ്റംവരുത്താനുള്ള സംവി ധാനങ്ങൾ പ്രാദേശികമായി ഏർപ്പെടുത്തും. ബംഗ്ലാദേശ്, മ്യാൻമാർ കുടിയേറ്റക്കാർ ആധാർ കാർഡുണ്ടാക്കി വോട്ടർപട്ടികയിൽ കടന്നുകൂടു ന്നെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ബിഹാറിൽ വോട്ടർപട്ടിക പരിഷ്‌കരിക്കുന്ന തെര ഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക നടപടി തടയി ല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്ത മാക്കിയിരുന്നു. ഇതോടെയാണ് രാജ്യമൊട്ടാ കെ ഈ രീതിയിൽ പരിഷ്കരണം നടപ്പാക്കാനു ള്ള കമ്മീഷന്റെ നീക്കം. ആസാം, കേരളം, പുതു ച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങ ളിൽ അടുത്തവർഷത്തെ നിയമസഭാ തെര ഞ്ഞെടുപ്പിനുമുൻപ് പരിഷ്‌കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...