ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്ന് ആശങ്ക

ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്ന് ആശങ്ക. തേങ്ങയക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്. ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. കഴിഞ്ഞവർഷം ജൂലായിൽ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്ക്ക് 32 രൂപയുമായിരുന്നു.ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്ക്ക് 78-85 രൂപയുമായി. പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ 2024 സെപ്‌തംബറിൽ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം 20 മുതൽ 32 ശതമാനം വരെ ഉയർത്തിയതോടെ ഇവയുടെ വില ഉയർന്നു.പിന്നാലെ വെളിച്ചെണ്ണയുടെ വില്പന കൂടുകയും വില വർദ്ധിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം തമിഴ്‌നാട്ടിൽനിന്നുള്ള തേങ്ങ വരവ് കുറഞ്ഞതും പ്രഹരമായി. കേരളത്തിൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലന്ന പരാതിയാണ് നിലനിൽക്കന്നത്.

Leave a Reply

spot_img

Related articles

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...