തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം ഷാഫി പറമ്പിലും റോജിയും അടക്കമുള്ള യുവനേതാക്കള്‍ നയിക്കും

നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രചരണം ഷാഫി പറമ്പിലും റോജിയും അടക്കമുള്ള യുവനേതാക്കള്‍ നയിക്കും. സുനില്‍ കനഗോലു റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ജനങ്ങള്‍ക്കിടയിലുള്ള യുവനേതാക്കളുടെ സ്വീകാര്യത മുന്നണിക്ക് അനുകൂലമായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍ എന്നിവരെ പ്രചരണവേദിയില്‍ എത്തിക്കണം. ഹൈബി ഈഡന്‍, റോജി എം. ജോണ്‍, രമ്യ ഹരിദാസ് എന്നിവരുടെ ജനസ്വാധീനവും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.സാമൂഹ്യ മാധ്യമങ്ങളിലെ യുവനേതാക്കളുടെ ഇടപെടല്‍ മികച്ചതാണെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. താരപ്രചാരകരുടെ പട്ടികയിലും കൂടുതല്‍ യുവനേതാക്കളെ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം

കോങ്ങാട് എംഎല്‍എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമം.ആദ്യം തട്ടിപ്പുകാരുടെ കോളില്‍ വിശ്വസിച്ചു പോയെങ്കിലും പിന്നീട് തട്ടിപ്പ് തരിച്ചറിഞ്ഞ എംഎല്‍എ കോള്‍ കട്ട്...

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...