സംസ്ഥാന റവന്യൂ അവാര്‍ഡ് വിതരണം ഇന്ന്

സംസ്ഥാന റവന്യൂ അവാര്‍ഡ് വിതരണം ഇന്ന് (ഫെബ്രുവരി 24) വൈകീട്ട് 4.30 ന് തിരുവനന്തപുരം പി.എം.ജി കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള അവാര്‍ഡ് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറില്‍ നിന്നും തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങും. കളക്ടറോടൊപ്പം മികച്ച ഡെപ്യൂട്ടി കളക്ടറായി (ആര്‍.ആര്‍) പി.എ. വിഭൂഷണനും മികച്ച സ്പെഷ്യല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്യുസിഷന്‍) ടി.ജി ബിന്ദുവും, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍മാരായി ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം വില്ലേജിലെ ടി.കെ അനില്‍കുമാര്‍, തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂക്കര-നെട്ടിശേരി വില്ലേജിലെ എസ്. സാഹിറ ബീവി, കാടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലേജിലെ ടി.ആര്‍ പ്രശാന്ത് എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങും. മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍.ഡി.ഒ തൃശ്ശൂരും മികച്ച താലൂക്ക് ഓഫീസായി തൃശ്ശൂര്‍ താലൂക്കും മികച്ച വില്ലേജ് ഓഫീസായി തൃശ്ശൂര്‍ താലൂക്കിലെ അയ്യന്തോള്‍ വില്ലേജ് ഓഫീസും തിരഞ്ഞെടുത്തിരുന്നു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...