പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ എ​ടു​​ത്തെ​റി​യ​പ്പെ​ട്ട​തി​​ന്‍റെ അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം.എ​ൽ.​ഡി.​എ​ഫ് മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​രം പി​ടി​ക്കു​മോ യു.​ഡി.​എ​ഫ് തി​രി​ച്ചു​വ​രു​മോ എ​ന്ന നി​ർ​ണാ​യ​ക ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി​യു​ള്ള രാ​ഷ്ട്രീ​യ പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്​ ഇ​നി.

ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ എത്ര​​ത്തോ​ളം വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന​ത് ഇ​ത​ര മു​ന്ന​ണി​ക​ളു​ടെ ആശങ്കയുണ്ട് . ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യം പ​രി​മി​ത​മെ​ങ്കി​ലും മി​ന്ന​ൽ വേ​ഗ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് മു​ന്ന​ണി​ക​ൾ ത​യാ​റെ​ടു​ക്കു​ന്ന​ത്. പ്ര​ഖ്യാ​പ​നം വ​ന്ന​യു​ട​ൻ ഇ​ട​തു​മു​ന്ന​ണി ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും റോ​ഡ്​ ഷോ​ക​ളു​മാ​യി ക​ളം​നി​റ​യു​ക​യും ചെ​യ്തു. യു.​ഡി.​എ​ഫി​ലും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന്​ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന പ​ര്യ​ട​ന​ങ്ങ​ൾ​ക്കോ ചി​ട്ട​യാ​യ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കോ ഇ​ത്ത​വ​ണ സ​മ​യ​മി​ല്ലാ​ത്തി​നാ​ൽ എ​ല്ലാം ധൃ​തി​യി​ലാ​ണ്. ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്കും റോ​ഡ് ഷോ​ക​ൾ​ക്കും താ​ര​പ്ര​ചാ​ര​ക​രു​ടെ വ​ര​വി​നു​മ​ട​ക്കം ഇ​നി​യു​ള്ള​ത്​ മൂ​ന്നാ​ഴ്ച മാ​ത്രം.

എ​സ്.​ഐ.​ആ​ർ നി​ല​വി​ൽ​വ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 140 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 95ലും ​വോ​ട്ട​ർ​മാ​ർ കു​റ​ഞ്ഞു. വ​ലി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലു​മാ​ണ്. വ​ർ​ധ​ന​വു​ള്ള 45 മ​ണ്ഡ​ല​ങ്ങ​ളും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലാ​ണ്. ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ് വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കു​റ​ഞ്ഞ​ത് -47,647 പേ​ർ. വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന 45 മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും മു​ന്നി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങ​ര​യാ​ണ്. വോ​ട്ട​ർ പ​ട്ടി​ക​യി​​ലെ ഈ ​ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ജ​ന​വി​ധി​യെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന്​ ഉ​റ്റു​നോ​ക്കു​ക​യാ​ണ്​ രാ​ഷ്​​​ട്രീ​യ പാ​ർ​ട്ടി​ക​ൾ. ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ളും വി​ക​സ​ന നേ​ട്ട​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന എ​ൽ.​ഡി.​എ​ഫി​ന്​ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വീ​ഴ്ച​ക​ളും പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളു​മ​ട​ക്കം വെ​ല്ലു​വി​ളി​ക​ളു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും മി​ന്നും വി​ജ​യ​വും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​വു​മാ​ണ്​ യു.​ഡി.​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സം. എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​യി​ലെ അ​നി​ശ്ചി​ത​ത്വം യു.​ഡി.​എ​ഫി​നെ അ​വ​സാ​ന നി​മി​ഷം കു​ഴ​ക്കു​ന്നു​ണ്ട്.കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ടു​ചെ​യ്യാ​ൻ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​നി​യും പേ​രു ചേ​ർ​ക്കാ​ത്ത​വ​ർ​ക്ക് ഒ​രു അ​വ​സ​രം കൂ​ടി ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പറഞ്ഞു. നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ മാ​ർ​ച്ച് 23 വ​രെ​യാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​നി​യും പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യെ​ന്നും ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ങ്ങ​നെ പു​തു​താ​യി വീ​ണ്ടും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കു​ന്ന പേ​രു​ക​ൾ​ക്ക് മാ​ത്ര​മാ​യി ഒ​രു സ​പ്ലി​മെൻറ​റി വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യി​ല്ല. പു​തു​താ​യി ചേ​ർ​ക്കു​ന്ന വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ലേ​ക്ക് നേ​രി​ൽ ചേ​ർ​ക്കു​ക​യാ​ണ് ഉ​ണ്ടാ​വു​ക എ​ന്നും അ​ങ്ങി​നെ ചേ​ർ​ക്ക​പ്പെ​ട്ട​വ​രു​ടെ പേ​രു ക​ണ്ടെ​ത്താ​ൻ വോ​ട്ട​ർ പ​ട്ടി​ക ത​ന്നെ പ​രി​ശോ​ധി​ക്കേ​ണ്ടി വ​രു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ബീ​ഹാ​റി​ൽ എ​സ്.​ഐ.​ആ​ർ അ​ന്തി​മ പ​ട്ടി​ക​ക്ക് ശേ​ഷം വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു മു​മ്പാ​യി മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റെ പേ​രെ ചേ​ർ​ത്തി​രു​ന്നു.​അ​തേ​സ​മ​യം പ​ശ്ചി​മ​ബം​ഗാ​ളി​ൽ വോ​ട്ട​ർ പ​ട്ടി​ക​ക്ക് പു​റ​ത്താ​യ 60 ല​ക്ഷ​ത്തി​ല​ധി​കം പേ​രു​ടെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗാ​നേഷ് കു​മാ​ർ പ​റ​ഞ്ഞു.

Leave a Reply

spot_img

Related articles

വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ് ഗുണ്ട്; അവശയായി വീണ് നവവധു

കൊച്ചിയിൽ വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു.ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം.വിവാഹ റിസപ്ഷനായി...

ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ

പത്തനംതിട്ട വെച്ചുച്ചിറയിൽനിന്ന് 8 വർഷം മുൻപു കാണാതായ കോളജ് വിദ്യാർഥി നി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ.എരുമേലി ഗെസ്റ്റ് ഹൗസിൽ...

സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ...

വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു

സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ...