നാമ നിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന്(മാര്‍ച്ച് 28) മുതല്‍ ആരംഭിക്കും.

സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.

അവസാന തീയതി ഏപ്രില്‍ നാല്.

നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല.

സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട് ആണ്.

Leave a Reply

spot_img

Related articles

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ഇനി ബിജെപിയില്‍

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി...

കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരും; മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡല്‍ഹിയില്‍ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി,...

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം.സംസ്ഥാന അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ ജില്ലാ കമ്മിറ്റിയുടെ ആദ്യഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ...

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...