ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആന ഇടഞ്ഞു; പുല്ല് വാങ്ങാൻ പാപ്പാൻ വിസമ്മതിച്ചതിന് പിന്നാലെ പിണങ്ങിയ ആന സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി

പാലക്കാട് ശ്രീകൃഷ്‌ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു. പാലക്കാട് കുന്നത്തൂർ മേടിൽ ആയിരുന്നു സംഭവം.ചെറുപ്പളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാൻ ആനയെ നടത്തിക്കൊണ്ടുവന്ന സമയത്ത് ഒരാൾ ആനയ്ക്ക് പുല്ല് നൽകി. എന്നാൽ ഈ പുല്ല് വാങ്ങാൻ പാപ്പാൻ സമ്മതിച്ചില്ല ഇതേതുടർന്ന് പ്രകോപിതനായ ആന ഇടഞ്ഞ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.കുന്നത്തൂർ മേട് കൃഷ്ണൻ ക്ഷേത്രത്തിലേക്ക് ഉത്സവത്തിന്റെ ഭാഗമായാണ് ഒൻപത് ആനകളെ എത്തിച്ചത്. ഇതിൽ ഒരാനയായിരുന്ന ചെറുപ്പളശ്ശേരി മണികണ്ഠനാണ് ഇടഞ്ഞത്.ഇടഞ്ഞ ആന ഓടാൻ ശ്രമിക്കുന്നതിടെ തളയ്ക്കാൻ ശ്രമം നടത്തിയ ഒരു പാപ്പാൻ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു.പാപ്പാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ആന കൂടുതൽ അക്രമാസക്തനാകുകയോ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ശാന്തനായിരുന്ന ആനയെ മറ്റൊരു പാപ്പനെത്തി തളയ്ക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു.സംഭവത്തെത്തുടർന്ന് എലിഫന്റ് സ്ക്വാഡും പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...