ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി: മന്ത്രി പി രാജീവ്

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നിക്ഷേപ അവസരങ്ങൾക്ക് വഴിയൊരുക്കി വ്യവസായരംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ബിസിനസ് പാർക്കിൽ,ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രഖ്യാപിച്ച സുപ്രധാന നിക്ഷേപങ്ങളിൽ ഒന്നാണിത്.ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പുവെച്ചവയിൽ ഇതുവരെ 35,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ നിക്ഷേപ കരാറുകൾ നടപ്പിലാക്കപ്പെടുന്നു എന്നത് കേരളത്തിന്റെ ശക്തിയാണ്. അദാനി ഗ്രൂപ്പിന്റെ കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്കിനും വിവിധ മേഖലകളിലെ ബില്യൺ ഡോളർ പദ്ധതികൾക്കും കേരളം വേദിയാകുകയാണ്. ആദ്യ ഘട്ട നിക്ഷേപങ്ങൾ വിജയകരമായി നടപ്പിലായാൽ കൂടുതൽ പദ്ധതികൾക്കും വൻതോതിൽ നിക്ഷേപങ്ങൾക്കും വാതിൽ തുറക്കുമെന്നും മന്ത്രി പറഞ്ഞു.പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ റിവേഴ്സ് മൈഗ്രേഷൻ 176 ശതമാനമായി വർദ്ധിച്ചിട്ടുണ്ടെന്നും 40000 ൽ അധികം പ്രൊഫഷണലുകൾ വിവിധ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും തിരികെ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷമാണ് ഇതിന് കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.ഫുഡ് പ്രൊസസിങ്ങ്, ലൈഫ് സയൻസ് മേഖലയിൽ വലിയ മുന്നേറ്റ സാധ്യതകൾക്ക് വഴിതുറന്നു കൊണ്ടാണ് ആർ സി സി ന്യൂട്രാഫിലിന്റെ യൂണിറ്റ് അങ്കമാലിയിൽ ആരംഭിക്കുന്നത്. ഇതിലൂടെ കേരളത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയായി ആദ്യമാസങ്ങളിൽ തന്നെ നൂറിലധികം തൊഴിലവസരങ്ങൾ ഇവിടെ ലഭ്യമാകും. ലൈഫ് സയൻസ്, ഫാസ്റ്റ് മൂവിങ്ങ് കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഉൽപന്നങ്ങളുടെ നിർമ്മാണത്തിനൊപ്പം കോൾഡ് സ്റ്റോറേജും സംഭരണ ശാലയും ആർ ആൻ്റ് ഡി സൗകര്യവുമെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും പുതിയ യുണിറ്റ് . ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത മെഷിനറികൾ ഉപയോഗപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളോടെ ദീർഘകാലം ഈടുനിൽക്കുന്ന ഉൽപന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്ന രീതിയിലായിരിക്കും യൂണിറ്റിലെ സജ്ജീകരണങ്ങൾ. രാജ്യത്ത് കോവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഡോ. കൃഷ്ണ എല്ലയുടെ പുതിയ സംരംഭമാണ് ആർ സി സി ന്യൂട്രാഫിൽ പ്രൈവറ്റ് ലിമിറ്റഡ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....