വീടിനു നേരെ ചക്കക്കൊമ്പന്റെ ആക്രമണം

ചിന്നക്കനാലില്‍ വീടിനു നേരെ ചക്കക്കൊമ്പന്റെ ആക്രമണം.

സിങ്കുകണ്ടത്ത് പുലര്‍ച്ചെയാണ് സംഭവം.

കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്.
ആളപായമില്ല.

പുലര്‍ച്ചെ നാലോടെ മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു.

ഇതോടെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു.

വീടിന്റെ അകത്തെ സീലിങും തകര്‍ന്നുവീണു.

വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു.

ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പന്‍ സ്ഥലം വിട്ടിരുന്നു.

പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് ചക്കക്കൊമ്പന്‍ പുലര്‍ച്ചെ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...