സംവിധായകനെതിരെ കേസെടുത്തു

ടിവി സീരിയല്‍ നിര്‍മ്മിക്കാന്‍ വേണ്ടിയെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംവിധായകനെതിരെ കൊച്ചിയില്‍ പൊലീസ് കേസ് എടുത്തു.

നിരവധി സീരിയലുകളുടെ സംവിധായകനും ബിജെപി നേതാവുമായ സുജിത് സുന്ദറിനെതിരെയാണ് കോടതിയുടെ നിര്‍ദേശ പ്രകാരം ഹില്‍ പാലസ് പൊലീസ് കേസ് എടുത്തത്.

2022 ഡിസംബറിലാണ് ചാലക്കുടി സ്വദേശിയായ വ്യക്തിയില്‍ നിന്ന് സുജിത് സുന്ദര്‍ പണം തട്ടിയത്.

‘അരികില്‍ ഒരാള്‍’ എന്ന പേരില്‍ സീരിയല്‍ നിര്‍മ്മിക്കാനെന്ന് വിശ്വസിപ്പിച്ചാണ് എട്ട് ലക്ഷം രൂപ തട്ടിയത്.

ഒരു ചാനലില്‍ നിന്ന് സീരിയലിന് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നും വിശ്വസിപ്പിച്ചു.

ചാനലില്‍ നിന്ന് മെയില്‍ വഴി വന്ന സന്ദേശവും കാണിച്ചിരുന്നു.

മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം തുടങ്ങാത്തതിനെ തുടര്‍ന്നാണ് സംശയം തോന്നിയത്.

ചാനല്‍ ഓഫിസില്‍ പോയി അന്വേഷിച്ചപ്പോള്‍ മെയില്‍ സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി.

പണം തിരിച്ചു നല്‍കാന്‍ സുജിത് സുന്ദര്‍ തയ്യാറായതുമില്ല.

തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

കോടതിയുടെ നിര്‍ദേശ പ്രകാരം തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസാണ് ഇപ്പോള്‍ കേസ് എടുത്തത്.

കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന സുജിത് സുന്ദര്‍ നിലവില്‍ കള്‍ച്ചറല്‍ സെല്‍ സംസ്ഥാന കോര്‍ഡിനേറ്ററാണ്.

നേരത്തെ ജെഡിഎസ് സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.

Leave a Reply

spot_img

Related articles

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും; ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം . ഒരു തലയോട്ടിയും ഒപ്പം. .ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഹെനോക്ക് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ്...

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു വിട്ടിരിക്കുന്നത്.ജിതിൻ . കെ....

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി സാഗർ സൂര്യ. ടൈനിംഗ്...

ജയൻ വന്നേരിയുടെ കാടിൻ്റെ വത്യതയും നിഗൂഢതയും നിറഞ്ഞ ചലച്ചിത്ര വിസ്മയം ‘ആരണ്യകാണ്ഡം’ ആരംഭം കുറിച്ചു

വ്യത്യസ്ഥമായ പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയൻ വന്നേരി .പശുപതി, ജനനി അയ്യർ , ഈ രണ്ട് അഭിനേതാക്കളെ മാത്രം അണിനിരത്തി ഒരുക്കിയ മാ...