വിറക് വെട്ടുന്നതിനിടെ കൈപ്പത്തി അറ്റുപോയ ആൾക്ക് കാരിത്താസ് ആശുപത്രിയിൽഅടിയന്തിര ശസ്ത്രക്രിയ

വിറക് വെട്ടുന്നതിനിടെ കൈപ്പത്തി അറ്റുപോയ ആളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുന്നു

പാലാ – ഏറ്റുമാനൂർ – കാരിത്താസ് റൂട്ടിലെ വാഹന ഡ്രൈവർമാർ ശ്രദ്ധിക്കുക.

വിറക് വെട്ടുന്നതിനിടെ കോടാലി അബദ്ധത്തിൽ കൊണ്ട് കൈപ്പത്തി അറ്റുപോയ മധ്യവയസ്ക്കന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ.

ഇന്ന് രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് ചെറുതോണി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 60 വയസുകാരൻ്റെ അറ്റു പോയ കൈപ്പത്തി തുന്നിച്ചേർക്കാൻ കാരിത്താസിലേക്ക് കൊണ്ടുവരാൻ നിശ്ചയിക്കുകയായിരുന്നു.

3.15 മണിയോടെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ആമ്പുലൻസ് 4 മണിയോടെ ആശുപത്രിയിൽ എത്തുമെന്നാണ് കരുതുന്നത്.

പാലാ – ഏറ്റുമാനൂർ – കാരിത്താസ് റൂട്ടിൽ ആമ്പുലൻസിന് തടസ്സമുണ്ടാകാതെ വാഹന ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടതാണ്.

അറ്റുപോയ കൈപ്പത്തി തുന്നിചേർക്കുന്ന സങ്കീർണമായ ശസ്ത്രക്രിയക്ക് പൂർണമായും സജ്ജമായി നിൽക്കുകയാണ് ആശുപത്രി അധികൃതർ.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...