കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിലെ ഇംപീരിയൽ ഹോട്ടലിൽ ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായി.
ബ്ലേഡ് ഉപയോഗിച്ച് ജീവനക്കാരന്റെ കഴുത്തിൽ മറ്റൊരു ജീവനക്കാരൻ മുറിവേൽപ്പിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹോട്ടലിലെ ജീവനക്കാരൻ സാബുവിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ വേണു ഗോപാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ചൊവ്വാഴ്ച രാവിലെ ആയിരുന്നു അക്രമ സംഭവങ്ങൾ. ആക്രമണത്തിനിരയായ സാബു രണ്ടുദിവസം മുൻപാണ് ഹോട്ടലിൽ ജോലിക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിനുള്ളിലുണ്ടായ തർക്കത്തെ തുടർന്ന് സാബുവും വേണുഗോപാലും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ വേണുഗോപാൽ കയ്യിൽ കരുതിയ ബ്ലേഡ് ഉപയോഗിച്ച് സാബുവിന്റെ കഴുത്തിൽ മുറിവേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേണുഗോപാലിനെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തു. ഹോട്ടൽ പോലീസ് അടച്ചിരിക്കുകയാണ്.