കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ചു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ചു.ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടയത്.തമിഴ്‌നാട്ടിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് ദേശീയപാത നിർമാണത്തിനായി സാധനങ്ങൾ കയറ്റിവന്ന ടോറസ് ലോറികളാണ് അപകടത്തിൽ പെട്ടത്.ദേശിയ പാതയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചു വീണിരുന്നു.ഈ ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ആദ്യം എത്തിയ ടോറസ് ലോറി ബ്രേക്ക് പിടിച്ചത്.തുടർന്ന് പിന്നാലെ വന്ന ലോറി ആദ്യം വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തമിഴ്നാട് വള്ളിയൂർ സ്വദേശി ആനന്ദിനാണ് പരിക്കേറ്റത്.ലോറിയിൽ കുടുങ്ങി കിടന്ന ആനന്ദിനെ പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കാലിനാണ് ഗുരുതര പരിക്കേറ്റത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...