മാവേലി സ്റ്റോറുകള്‍ അടച്ചു പൂട്ടില്ല, തൊഴിലാളിയെയും പിരിച്ചുവിടില്ല; മന്ത്രി

സംസ്ഥാനത്ത് കച്ചവടം കുറഞ്ഞ മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന റിപ്പോര്‍ട്ട് തള്ളി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. മാവേലി സ്‌റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഒരു തൊഴിലാളിയെയും പിരിച്ചുവിടില്ലെന്നും പ്രതികരിച്ചു.
മാവേലി സ്റ്റോറുകളുടെ കണക്കെടുക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. ധനപ്രതിസന്ധി കണക്കിലെടുത്ത് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ചില ക്രമീകരണങ്ങള്‍ വേണ്ടിവരും. മാവേലി സ്റ്റോറുകളുടെ പ്രതിസന്ധി പരിഹരിച്ച് മെച്ചപ്പെട്ട നിലയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയെന്ന കുതന്ത്രമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും മന്ത്രി വിമര്‍ശിച്ചു.ബിജെപി വിരുദ്ധ നിലപാടെടുക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നോക്കമാണ്.മറ്റ് സംസ്ഥാനങ്ങളില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തിനെതിരെ നിലപാടെടുക്കുന്നു.കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന് കേന്ദ്രനിലപാട് തിരുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും ജി ആര്‍ അനില്‍ പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...