ഉന്നത വിദ്യാഭ്യാസത്തില്‍ നൂതനാശയങ്ങള്‍ക്ക് പ്രോത്സാഹനം:മന്ത്രി ഡോ.ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായ മാറ്റമാണ് നടക്കുന്നതെന്നും നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.

മലമ്പുഴ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അക്കാദമിക് ബ്ലോക്കിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.നൂതനാശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മുതല്‍ 25 ലക്ഷം രൂപ വരെ സര്‍ക്കാര്‍ യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ നല്‍കുന്നുണ്ട്.

എക്സ്പീരിയന്‍സ് ലേണിങ്ങിലാണ് പ്രാധാന്യം നല്‍കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളെ നൂതനമായ അറിവുകളുടെ ഉത്പാദകരാക്കി മാറ്റിയെടുക്കാന്‍ കഴിയണം. അതിന് ആവശ്യമായ അക്കാദമിക സൗകര്യങ്ങള്‍ കോളേജുകളില്‍ ഒരുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൃത്യമായി ഇടപെടുന്ന  സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നതിന്റെ തെളിവാണ് ദേശീയ അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളില്‍ നമ്മുടെ സ്ഥാപനങ്ങള്‍ നേട്ടങ്ങളുണ്ടാക്കുന്നത്.

തിരുവനന്തപുരത്തെ അധ്യാപികമാരും വിദ്യാര്‍ഥിനികളും ചേര്‍ന്ന് നിര്‍മ്മിച്ച വി സാറ്റ് എന്ന സാറ്റലൈറ്റ് ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞു. ഇതിനായി സര്‍ക്കാര്‍ 31 ലക്ഷം രൂപയാണ് നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ശാസ്ത്രസാങ്കേതിക മേഖലകളില്‍ മലയാളികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അവരുടെ പാത പിന്തുടരാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. കൃഷി ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസത്തിലെ അറിവ് പ്രയോജനപ്പെടണം. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെ.ടി.യുവിന്റെ ഭാഗമായുള്ള വിവിധ കലാലയങ്ങളില്‍ നിന്ന് ആശയങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ കഴിവും ശേഷിയും വളര്‍ത്തുന്നതിന് ക്ലാസുകള്‍ സംവാദാത്മകമാക്കി മാറ്റണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും അവര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. കഴിഞ്ഞ നാലുവര്‍ഷം 6000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി അനുവദിച്ചു. തീരദേശ മലയോര ഗ്രാമീണ മേഖലയിലെ സാധാരണ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഐ.എച്ച്.ആര്‍.ഡി കോളേജുകള്‍ക്ക് കഴിഞ്ഞു.

മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ക്ക് ഒപ്പം മികച്ച അക്കാദമിക ഉള്ളടക്കത്തിലും സര്‍ഗാത്മകതയ്ക്കും പ്രാധാന്യം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കരിക്കുലം ഫ്രെയിം വര്‍ക്കിന് സര്‍ക്കാര്‍ രൂപം നല്‍കി. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിദ്യാഭ്യാസത്തില്‍ നൈപുണിക്ക് പ്രാധാന്യം നല്‍കി. അതിന് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്രെഡിറ്റും നല്‍കുന്നുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അപര്യാപ്തത നികത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 1.5 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ എ.പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...