കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ പിടിയിൽ

എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടികൂടി.

അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. എഞ്ചിനീയറെ അറസ്റ്റ് ചെയ്തു.

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എഞ്ചിനീയറെ കയ്യോടെ പിടികൂടിയതെന്ന് വിജിലന്‍സ് അറിയിച്ചു.

ബില്ലുകള്‍ പാസ്സാക്കാൻ എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് ഇടപെടൽ.

തുടർന്ന് ഗുവാഹത്തിയിലെ ഹെൻഗ്രബാരിയിലുള്ള ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 79,87,500 രൂപ കണ്ടെടുത്തത്.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...