ഉപതിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാൻ മുൻ എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ പാലക്കാട്ടെത്തും.ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻസിപ്പല്‍ ബസ് സ്റ്റാൻഡിന് സമീപത്തായി ചേരുന്ന യോഗത്തില്‍ ഇപി എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ഡോക്ടർ പി സരിനുവേണ്ടി വോട്ട് അഭ്യർത്ഥിക്കും. കഴിഞ്ഞ ദിവസം ഇപിയുടെ ആത്മകഥയുടെ ഉളളടക്കം പുറത്തുവന്നതിനെ തുടർന്ന് നിരവധി വിവാദങ്ങളുയർന്നിരുന്നു.
സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ഉളളടക്കത്തില്‍ പറയുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം. ഇപിയുടെ ഈ പരാമർശം പാലക്കാട്ടെ പ്രവർത്തകരില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് ഇപിയെ തന്നെ പാലക്കാട്ടെ എത്തിക്കുന്നത്.