ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദം, ഡി സി ബുക്സ് മുൻ മാനേജർ എ വി ശ്രീകുമാറിൻ്റെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും.അറസ്റ്റ് അനിവാര്യമെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. കേസ് എടുത്തതിനു പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.ജാമ്യാപേക്ഷയിൽ നിലപാട് അറിക്കുവാർ പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു.കോട്ടയം ഈസ്റ്റ് പൊലീസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.