രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും

രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. എം.കെ മുനീര്‍ അധ്യക്ഷനായ ‘ഗരീബ് നവാസ്’ എന്ന സെഷന്‍ ചെന്നിത്തല ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡണ്ടായ ജാമിഅഃ നൂരിയയിലേയ്ക്ക് രമേശ് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താല്‍പര്യപ്രകാരമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്.

മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ വാര്‍ഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വഹിക്കും.

ജനുവരി 11നാണ് മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ 35ാം വാര്‍ഷിക സമ്മേളനം. എസ്‌കെഎസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സ്ഥാപനമാണ് ജാമിഅഃ ഇസ്ലാമിയ്യ.

കഴിഞ്ഞവര്‍ഷത്തെ ജാമിയഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ വി ഡി സതീശന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ വിഡി സതീശന്‍ സമ്മേളന പരിപാടികളില്‍ ഇടം ലഭിച്ചിട്ടില്ല. സമസ്തയുടെ സ്ഥാപനങ്ങളിലേക്കുള്ള കടന്ന് വരവും ലീഗിന്റെ പരോക്ഷ പിന്തുണയും ചെന്നിത്തലയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കരുത്തു പകരുന്നുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....