കൊച്ചി:തിരുവനന്തപുരത്ത് തരൂരെന്ന് മനോരമ ന്യൂസ് – വിഎംആർ എക്സിറ്റ് പോൾ ഫലം.
തിരുവനന്തപുരംതിരുവനന്തപുരത്ത് 37.86 ശതമാനത്തോടെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനാണു മനോരമ ന്യൂസ്-വിഎംആർ എക്സിറ്റ് പോൾ വിജയം പ്രവചിച്ചിരിക്കുന്നത്.
പക്ഷേ വിജയം നേരിയ ഭൂരിപക്ഷത്തോടെ മാത്രം. രണ്ടാം സ്ഥാനത്ത് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണെന്നു പ്രവചനം.
35.25 ശതമാനം പേർ രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ചു വോട്ടു ചെയ്തു.
2.61 ശതമാനം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരിക്കും തരൂരിന്റെ വിജയം.
എൽഡിഎഫിന്റെ പന്ന്യൻ രവീന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. 25.58 ശതമാനം പേർ പന്ന്യനെ അനുകൂലിച്ചു.
ശശി തരൂരിന് 2019 ൽ ലഭിച്ച വോട്ടിനേക്കാള്‍ 3.28% ഇടിവാണ് ഇത്തവണ കാണിക്കുന്നത്.
എൻഡിഎ വോട്ടുകളിലാകട്ടെ 3.99 ശതമാനത്തിന്റെ വർധന വന്നു. എൽഡിഎഫ് വോട്ടിൽ 0.02 ശതമാനത്തിന്റെയാണ് വർധന.
2019 ലെ തിരഞ്ഞെടുപ്പിൽ 99,989 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശി തരൂർ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തോൽപിച്ചത്.
തരൂർ 4,16,131 വോട്ടും കുമ്മനം 3,16,142 വോട്ടും നേടി.
സിപിഐയിലെ സി.ദിവാകരന് 2,58,556 വോട്ടേ ലഭിച്ചുള്ളൂ.
41.19 ശതമാനമായിരുന്നു തരൂരിന്റെ വോട്ടുവിഹിതം. കുമ്മനത്തിന് 31.3 ശതമാനവും.
25.6 ശതമാനം പേരുടെ വോട്ട് സി.ദിവാകരനും ലഭിച്ചു.തിരുവനന്തപുരത്ത് തരൂരായിരിക്കും വിജയി എന്ന പ്രവചനം ശ്രദ്ധ നേടിയിരിക്കുകയാണ്.