കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. കൂരിയാട് ദേശീയപാതയിൽ സംരക്ഷണ ഭിത്തിയടക്കം തകർന്ന ഭാഗത്തെ ഒരു കിലോമീറ്റർ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കമ്പനികൾക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് ട്രാൻസ്പോർട്ട് സെക്രട്ടറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.പ്രദേശത്ത് റോഡ് നിർമിക്കുന്നതിന് മണ്ണ് പരിശോധനയടക്കം ഫപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധസമിതി പറയുന്നു. നിർമാണ കമ്പനിയടക്കമുള്ള ഏജൻസികൾക്ക് വൻവീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.കൂരിയാട് മേഖലയിലെ നെൽപാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനിൽ വൻ തകരാറ് ഉണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തി.

Leave a Reply

spot_img

Related articles

കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍...

വിവാഹ സത്കാരത്തിനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് ജീവൻ നഷ്ടം.കായംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു.ചേരാവള്ളി വടക്കേതോപ്പിൽ സെലീന (42) ആണ് മരിച്ചത്.വ്യാഴാഴ്ച...

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...