ബലക്ഷയത്തെ തുടർന്ന് ഹൈക്കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റുകള്‍ അഞ്ച് മാസത്തിനകം പൊളിക്കാനാകുമെന്ന് വിദഗ്ധസമിതി. മരട് ഫ്ലാറ്റുകള്‍ പൊളിച്ച സംഘത്തോടൊപ്പമായിരുന്നു പരിശോധന. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വെല്ലുവിളികളില്ലെന്ന് ഫ്ലാറ്റ് പൊളിക്കാന്‍ കരാര്‍ നല്‍കിയ കമ്ബനി അധികൃതകരും അറിയിച്ചു. ഇന്ന് ജില്ലാ കലക്ടര്‍ വിദഗ്ധസമിതിയുമായി യോഗം ചേരും.സ്ഫോടനത്തിലൂടെ ചന്ദര്‍കുഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതില്‍ പ്രധാന വെല്ലുവിളി ഫ്ലാറ്റുകള്‍ക്ക് സമീപമുളള മറ്റൊരു ടവറും വൈറ്റിലയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള മെട്രൊ റെയിലുമായിരുന്നു. എന്നാല്‍ ഇവയ്ക്ക് യാതൊരു തരത്തിലും കേടുപാടുകളുണ്ടാകില്ലെന്നാണ് മരടിലെ ഫ്ലാറ്റുകള്‍ വിജയകരമായി പൊളിച്ച് നീക്കിയ ജെറ്റ് ഡിമോളിഷൻ, എഡിഫൈസ്, വിജയ് സ്റ്റീല്‍സ് കമ്ബനി അധികൃതര്‍ ഉറപ്പ് നല്‍കുന്നത്.