വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റുകള്‍ അഞ്ച് മാസത്തിനകം പൊളിക്കാനാകുമെന്ന് വിദഗ്ധസമിതി

ബലക്ഷയത്തെ തുടർന്ന് ഹൈക്കോടതി പൊളിച്ച്‌ നീക്കാൻ ഉത്തരവിട്ട വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റുകള്‍ അഞ്ച് മാസത്തിനകം പൊളിക്കാനാകുമെന്ന് വിദഗ്ധസമിതി. മരട് ഫ്ലാറ്റുകള്‍ പൊളിച്ച സംഘത്തോടൊപ്പമായിരുന്നു പരിശോധന. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വെല്ലുവിളികളില്ലെന്ന് ഫ്ലാറ്റ് പൊളിക്കാന്‍ കരാര്‍ നല്‍കിയ കമ്ബനി അധികൃതകരും അറിയിച്ചു. ഇന്ന് ജില്ലാ കലക്ടര്‍ വിദഗ്ധസമിതിയുമായി യോഗം ചേരും.സ്ഫോടനത്തിലൂടെ ചന്ദര്‍കുഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതില്‍ പ്രധാന വെല്ലുവിളി ഫ്ലാറ്റുകള്‍ക്ക് സമീപമുളള മറ്റൊരു ടവറും വൈറ്റിലയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കുള്ള മെട്രൊ റെയിലുമായിരുന്നു. എന്നാല്‍ ഇവയ്ക്ക് യാതൊരു തരത്തിലും കേടുപാടുകളുണ്ടാകില്ലെന്നാണ് മരടിലെ ഫ്ലാറ്റുകള്‍ വിജയകരമായി പൊളിച്ച്‌ നീക്കിയ ജെറ്റ് ഡിമോളിഷൻ, എഡിഫൈസ്, വിജയ് സ്റ്റീല്‍സ് കമ്ബനി അധികൃതര്‍ ഉറപ്പ് നല്‍കുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...