ഏതുതരം സ്കിന്‍ ടോണ്‍ ഉള്ളവര്‍ക്കും ഫേഷ്യല്‍ ചെയ്യാം.
കറുത്ത പാടുകള്‍ നീക്കംചെയ്യാനുള്ള ഏറ്റവും നല്ല ട്രീറ്റ്മെന്‍റാണിത്.
എല്ലാ മാസവും മുടങ്ങാതെ സ്കിന്‍ വൈറ്റ്നിംഗ് ഫേഷ്യല്‍ ചെയ്താല്‍ മുഖചര്‍മ്മം വെളുക്കും.
പിഗ്മെന്‍റേഷന്‍റെ പാടുകള്‍പോലും ഒരു പരിധിവരെ ഇല്ലാതാകാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.
പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാവുന്ന ഫേഷ്യലാണിത്.
പൊതുവേ പാര്‍ശ്വഫലങ്ങള്‍ കുറവായ ട്രീറ്റ്മെന്‍റാണെങ്കിലും ഫേഷ്യലുകള്‍ക്കുവേണ്ടി പരിചയസമ്പന്നരായ ബ്യൂട്ടീഷന്‍റെ സഹായം തേടുന്നതാണ് നല്ലത്.
വീട്ടിൽ ചെയ്യാവുന്ന പപ്പായ ഫേഷ്യല്‍
വേനല്‍ക്കാലത്ത് നന്നായി പഴുത്ത പപ്പായ അല്പ നേരം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് മുഖത്തു പുരട്ടുക.
അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ മതി.
മുഖത്തിന് മിനുസവും തുടിപ്പും കിട്ടും.
കാരറ്റ് അരച്ചും ഇതുപോലെ മുഖത്തിടാവുന്നതാണ്.
മുഖത്തിന് തേജസ്സ് ഉണ്ടാകും.