പത്തനംതിട്ട: യു.എസിലെ കാലിഫോർണിയയിൽ കാർ മരത്തിലിടിച്ച് രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു.
പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി, സ്കൂൾ വിദ്യാർഥികളായ രണ്ട് ആൺമക്കൾ എന്നിവരാണ് ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിലുണ്ടായ അപകടത്തിൽ മരിച്ചത്.
സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥരാണ് തരുൺ ജോർജും ഭാര്യ റിൻസിയും. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം മരത്തിൽ ഇടിക്കുകയായിരുന്നു.
അപകടത്തിനുപിന്നാലെ കാർ കത്തിനശിച്ചു.ചെന്നൈ അണ്ണാനഗർ ഈസ്‌റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് (ജോർജി)-അനിത ദമ്പതികളുടെ മകനാണ് തരുൺ.