ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് യാത്രാമൊഴി; വിട നൽകി വിശ്വാസ സമൂഹം

യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക് വിട. ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട് 3 മണിയോടെയാണ് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായത്..മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പാത്രിയർക്കീസ് സെന്‍ററിനോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാർ ആക്കിയ കല്ലറയിൽ ആണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ കബറടക്കിയത്.അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും എത്തിയ മെത്രൊപ്പൊലീത്തമാരും ചടങ്ങിൽ കാർമ്മികരായി. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമാണ് ഇദ്ദേഹം. സർക്കാരിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തിന് ആദരമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്‍റെ അനുശോചന സന്ദേശം മന്ത്രി വി എൻ വാസവൻ അറിയിച്ചു. ജോസഫ് മാർ ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ അറിയിച്ചിരിക്കുന്നത്. ജോസഫ് മാർ ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഇക്കാര്യം സഭയ്ക്ക് തീരുമാനിക്കാമെന്നും വിൽപത്രത്തിൽ ബാവ പറയുന്നു.ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരകുന്നു. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം പരിഹരിക്കുമെന്ന് ബാവയ്ക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ എന്ത് തീരുമാനം എടുത്താലും ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു എന്നും അനുശോചന പ്രസംഗത്തിൽ മുഖ്യമന്ത്രി അനുസ്മരിച്ചു.

Leave a Reply

spot_img

Related articles

ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌...

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...