പഞ്ചാബില്‍ കര്‍ഷക ബന്ദ്;150ലധികം തീവണ്ടികള്‍ റദ്ദാക്കി

ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തില്‍ പ്രതിഷേധിച്ചും പഞ്ചാബില്‍ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്തം.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കർഷകർ റോഡ് ഉപരോധിക്കുകയാണ്. 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയാണ് ബന്ദ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ കർഷകവിഭാഗവും ബന്ദിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.

ധരേരി ജാട്ടൻ ടോള്‍പ്ലാസയ്ക്കടുത്ത് കർഷകർ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിനെ തുടർന്ന് പാട്യാല-ചണ്ഡീഗഢ് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. അമൃതസറില്‍ കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ഒത്തുചേർന്നിട്ടുണ്ട്. സംസ്ഥാനത്തെ ബന്ദ് പൂർണമായിരിക്കുമെന്നും അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും നേരത്തേ കർഷകസംഘടനയുടെ നേതാവ് സർവൻ സിങ് വ്യക്തമാക്കിയിരുന്നു

സംസ്ഥാനത്തെ ബസ്, തീവണ്ടി സർവീസുകള്‍ സ്തംഭിച്ചനിലയിലാണ്. ബന്ദിനെ തുടർന്ന് 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.വന്ദേഭാരത്, ശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയവയിലുണ്ട്. സംസ്ഥാനത്ത് 200 ഇടങ്ങളില്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സാഹചര്യം നിരീക്ഷിച്ചുവരുകയാണെന്നും ഏതാണ്ട് 600-ഓളം പോലീസുകാരെ മൊഹാലി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും സർക്കാരുകളുടെ സമീപനത്തില്‍ മാറ്റംവേണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. വാഹനങ്ങളും സമരത്തില്‍ പങ്കുചേരും. സമരത്തിന്റെ ഭാഗമായി ജനുവരി നാലിന് കർഷക മഹാപഞ്ചായത്ത് ചേരുമെന്നും തുടർനടപടി യോഗത്തില്‍ തീരുമാനിക്കുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

വഖഫ് ബിൽ ഇന്ന് രാജ്യസഭയിൽ

പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്സഭ പാസാക്കി. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. ഇവിടെയും ബിൽ പാസായാൽ നിയമമായി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം....

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം

ഊട്ടി, കൊടൈക്കനലിലേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ മാത്രമേ നൽകുകയുള്ളൂ.ഊട്ടി,...

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയിൽ പുതുക്കിയ...