ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കണ്ടു മടങ്ങവേ പിതാവ് വാഹനാപകടത്തിൽ മരിച്ചു

ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കണ്ടു മടങ്ങവേ പിതാവ് വാഹനാപകടത്തിൽ മരിച്ചു കാപ്പാട് അൽ അലിഫ് സ്കൂളിലെ ഓട്ടോ ഡ്രൈവറായിരുന്ന നിസാർ മാട്ടുമ്മൽ (42) വാഹനാപകടത്തിൽ മരിച്ചു. രാത്രി 10ന് ചേവരമ്പലം ബൈപ്പാസിലാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മകളെ സന്ദർശിച്ചു തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനിടെ ചേവരമ്പലം ബൈപ്പാസിലേക്ക് കയറുമ്പോൾ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാപ്പാട് മാട്ടുമ്മൽ അബ്ദുൽ ഖാദറിന്റെയും ആയിഷുവിന്റെയും ഏക മകനാണ്. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അപകടം നടക്കുമ്പോൾ ഭാര്യയും മൂന്നു മക്കളും മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഭാര്യ: അനൂറ കൊയിലാണ്ടി. മക്കൾ: ആയിഷ നാദറ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിനി), നൂഹ സല്ല, ഐൻ അൽ സബ. സഹോദരി: സുഹറാബി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....