കെ സ്‌മാർട്ട് പോർട്ടൽ മുഖേന ലഭ്യമാക്കുന്ന സേവനങ്ങൾക്കായി അക്ഷയ കേന്ദ്രങ്ങളിൽ ഫീസ് ഏർപ്പെടുത്തി.ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വകുപ്പാണ് നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.അപേക്ഷാ ഫീസിനു പുറമേയാണ് അക്ഷയ കേന്ദ്രങ്ങൾക്കുള്ള സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. പരാതി നൽകാൻ പോലും ഇനി 30 രൂപ സർവീസ് ചാർജ് നൽകേണ്ടിവരും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് സർക്കാർ കെ സ്‌മാർട്ട് പദ്ധതി രൂപകൽപന ചെയ്‌തത്.

