ഫെഫ്കയുടെ തൊഴിലാളി സംഗമം ഇന്ന്

സിനിമ, സീരിയല്‍ വെബ് സീരീസ് ചിത്രീകരണത്തിന് ഇന്ന് അവധി; ഫെഫ്കയുടെ തൊഴിലാളി സംഗമം ഇന്ന്

സിനിമ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് കൊച്ചിയില്‍ ഒത്തുകൂടും.

ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നത്.

തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയല്‍, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചു.

സംഗമത്തില്‍ ഫെഫ്ക അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും.

ഫെഫ്കയിലെ 21 യൂണിയനുകളില്‍ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവര്‍ത്തകരാണ് പങ്കെടുക്കുക.

കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്കാണ് പരിപാടി.

മോഹന്‍ലാല്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ജനാര്‍ദനന്‍, സിദ്ദിഖ്, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചടങ്ങിലെത്തും.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...