നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ചു; യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്

വൈറ്റിലയിൽ നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു.

ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 4.30നാണ് ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. പെൺകുട്ടി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു.

മർദിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. മർദിച്ച യുവാവ് യുവതിയുടെ ബന്ധുവാണ്. അടുത്തു തന്നെ വിവാഹം ചെയ്യാനും ഇവർ തീരുമാനിച്ചിരുന്നു എന്നാണ് വിവരം. ബ്യൂട്ടിപാർലർ നടത്തുന്ന യുവതി രാവിലെ നാലു മണിയോടെയാണ് യുവാക്കൾ താമസിക്കുന്നിടത്തേക്ക് എത്തിയത്. ഫോണിലൂടെ സംസാരിച്ചു കൊണ്ട് നടന്നുവന്ന പെൺകുട്ടിയെ കാത്തുനിന്ന യുവാവ് തല്ലുകയായിരുന്നു. ഇതു കണ്ട് പരിസരത്തുണ്ടായിരുന്ന ചിലർ ഇടപെട്ടതോടെ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് ഇരുവരും ജനതാ റോഡ് ഭാഗത്തേക്ക് നടന്നു പോവുകയും ചെയ്തു എന്നാണ് വിവരം. തുടർന്നുണ്ടായ മർദനത്തിൻ്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പിന്നീട് പരാതി നൽകിയെന്ന് പൊലീസ് വ്യക്തമാക്കി. വൈകിയെത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മര്‍ദനത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. മർദനവും പെൺകുട്ടിയുടെ അലറിക്കരച്ചിലും കേട്ട് സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. മർദനം നടന്ന സ്ഥലത്തിൻ്റെ അടുത്തു തന്നെ അഞ്ചു പേരെയും പൊലീസ് കാണുകയും ചെയ്തിരുന്നു. എന്നാൽ മർദിച്ചതിൽ പരാതി ഇല്ലെന്ന നിലപാടായിരുന്നു യുവതിക്ക്. അതുകൊണ്ട് തന്നെ കേസെടുക്കാതെ പൊലീസ് മടങ്ങുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തി യുവതി പ്രാഥമികശുശ്രൂഷ സ്വീകരിച്ചത്. പിന്നാലെ യുവതിയുടെ പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...