പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

തൃശ്ശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു.കുന്നംകുളം ചെറുവത്തൂർ സ്വദേശി സുനോജിന്റെ മകൻ അദ്വൈതാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയ്ക്കും അഞ്ചുമണിക്കും ഇടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കുട്ടികളോടൊപ്പം കളിക്കവെ കുളത്തിലിറങ്ങിയ കുട്ടി വെള്ളത്തിൽ താഴ്ന്ന് പോവുകയായിരുന്നു. അവധിക്കാലം പ്രമാണിച്ച് ബന്ധുവീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊത്താണ് പാടത്തേക്ക് കളിക്കാൻ പോയത്. കളിക്കാനായി അവിടെയുണ്ടായിരുന്ന കുളത്തിലേക്ക് ഇറങ്ങിയ അദ്വൈത് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇവർ സ്ഥലത്തെത്തി ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. അര മണിക്കൂറോളം പ്രയത്ന‌ിച്ച ശേഷമാണ് കുട്ടിയെ കരയ്ക്ക് കയറ്റാൻ സാധിച്ചത്. ഉടൻതന്നെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...