വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്

കോഴിക്കോട്: കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ തനിക്കെതിരെ വര്‍ഗീയ പചാരണം നടത്തിയത് യുഡിഎഫുകാരാണെന്ന് ആവര്‍ത്തിച്ച് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

ഫെയ്ക്ക് ആണെന്നാണ് ഷാഫി പറയുന്നത്. എങ്കില്‍ അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ശൈലജ പറഞ്ഞു.

വ്യാജ സ്‌ക്രീന്‍ ഷോട്ട് ഫെയ്ക്ക് ഐഡിയില്‍ നിന്നാണ് പ്രചരിപ്പിച്ചതെന്ന് തനിക്ക് തോന്നിയിട്ടില്ല.

തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇത്തരമൊരു വര്‍ഗീയ പ്രചാരണം നടത്തിയതെന്നും ശൈലജ പറഞ്ഞു.

സൈബര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ശൈലജ പറഞ്ഞു. ഇതെല്ലാം കണ്ടുപിടിക്കാന്‍ കഴിയുന്നതാണ്.

അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അവരും പരാതി നല്‍കട്ടെയെന്നും ശൈലജ പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയ്‌ക്കെതിരെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു.

വ്യാജ സ്‌ക്രീന്‍ ഷോട്ടിന്റെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഷാഫി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരെ പ്രചരിപ്പിച്ചത്.

കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് വേണ്ട. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തി.

എന്നിട്ടും ചോദിക്കുകയാണ് കാഫിര്‍ എന്ന് വിളിച്ചതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന്.

വ്യാജമായ ഒന്നിന് താനെന്തിന് മറുപടി പറയണം. എതിര്‍സ്ഥാനാര്‍ഥിയുടെ ഇത്തരം പ്രസ്താവനകള്‍ ബോധപൂര്‍വമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാരണം, ഈ പോസ്റ്റിട്ടവരില്‍ പലരും കാര്യം ബോധ്യപ്പെട്ടപ്പോള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍, അപ്പോഴും എതിര്‍സ്ഥാനാര്‍ഥി ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഷാഫി പറഞ്ഞു.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...