ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഉടൻ മോചിപ്പിക്കുമെന്ന് ഇറാൻ

ടെഹ്റാൻ: ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പൽ വൈകാതെ മോചിപ്പിക്കുമെന്ന് ഇറാൻ.

കപ്പലിലുള്ളവർക്ക് അവരവരുടെ എംബസികളുമായി ബന്ധപ്പെടാൻ അനുമതി നൽകിയിട്ടുണ്ടെന്നും, എല്ലാവരെയും വൈകാതെ വിട്ടയയ്ക്കുമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപം വച്ച് ഇറാൻ കപ്പൽ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 23 ക്രൂ അംഗങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഇതിൽ മലയാളിയായ ആൻ ടെസ്സ ജോസഫിനെ മോചിപ്പിച്ചിരുന്നു. സമുദ്ര നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കപ്പൽ പിടികൂടിയതെന്നാണ് ഇറാൻ വിശദീകരിച്ചത്. 

ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുള്ള ഇസ്രയേൽ ആക്രമണത്തിനെതിരെ ഇറാൻ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകെയാണ് കപ്പൽ പിടിച്ചെടുത്തത്. 

കപ്പൽ വിട്ടയയ്ക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായി വിവരങ്ങൾ പങ്കുവച്ചിരുന്നുവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...