സാമ്പത്തിക പ്രതിസന്ധി; കേരളീയം ഇത്തവണയില്ല

കേരളീയം പരിപാടി ഇത്തവണ സംഘടിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളീയം ഇത്തവണ വേണ്ടെന്നുള്ള തീരുമാനം.

കഴിഞ്ഞ തവണ നവംബറിലാണ് കേരളീയം പരിപാടി നടന്നത്. നേരത്തെ പരിപാടിയുടെ വരവ് ചെലവുകള്‍ പുറത്തുവിടാത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിടുകയും ചെയ്തു.

കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചെന്നും ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ പരസ്യത്തിന് 8.29 ലക്ഷം രൂപയായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളീയം ധൂര്‍ത്തല്ലെന്നും നാടിന്റെ നിക്ഷേപമാണ് ഇതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന പരിപാടിയാണ് കേരളീയം. ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ജിഎസ് ടി പരിശോധന; ആസൂത്രണം തുടങ്ങിയത് ആറുമാസം മുമ്പ്

തൃശ്ശൂരിലെ ജ്വല്ലറികളിൽ പരിശോധനയ്ക്ക് എത്തിയ ജി എസ് ടി സംഘം ആസൂത്രണം തുടങ്ങിയത് ആറുമാസം മുമ്പ്. തൃശൂരിൽ ജി എസ് റ്റി സംഘം പരിശോധനയ്ക്ക് എത്തിയത്...

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. ചെങ്ങന്നൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയ ബസിലെ ഡ്രൈവര്‍ ഷാജുവിനാണ് മര്‍ദ്ദനമേറ്റത്. ഇരുചക്രവാഹന യാത്രക്കാരിയായ സ്ത്രീ മുഖത്ത് അടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട്...

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ ഗീതയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫയല്‍ അനധികൃതമായി...

തൃശൂരിൽ വൻ ജിഎസ്‌ടി റെയ്‌ഡ്; 104 കിലോ സ്വർണം കണ്ടെത്തി

തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്ടറികളിലും വീടുകളിലും ഫ്ലാറ്റുകളിലും അടക്കം നഗരത്തിൽ 74 ഇടത്ത് സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ പരിശോധന. 104 കിലോ അനധികൃത സ്വർണം പിടിച്ചെടുത്തു...