കുവൈത്തിൽ തൊഴിലാളി താമസ കേന്ദ്രത്തിൽ തീപിടിത്തം: നിരവധി മരണം

കുവൈത്തിൽ എൻ.ബി.ടി.സി.കമ്പനിയുടെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ തീപിടിത്തം: നിരവധി മരണം

മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് പ്രാഥമിക വിവരം.

മരണ സംഖ്യ കൃത്യമായി അറിവായിട്ടില്ല.
12 ൽ അധികം പേർ മരണമടഞ്ഞതായാണ് ചില അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മങ്കെഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ ഇന്ന് പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.

ഈ കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്.

പരുക്കേറ്റ 21 പേരെ അദാൻആശുപത്രിയിലും 11 പേരെ മുബാറക്, അൽ കബീർ ആശുപത്രിയിലും ,ഫർവാനിയ ആശുത്രികളിലും പ്രവേശിപ്പിച്ചു.
താഴെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് ചാടിയത് മൂലം പലർക്കും പരുക്കേൽക്കാൻ കാരണമായി. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്.മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് സൂചന.

കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളിലെ ലീക്കാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

spot_img

Related articles

പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ച് തുർക്കി

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ചെന്നും തുർക്കി പ്രസിഡന്റ് ഓഫീസ്...

ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; ലിയോ പതിനാലാമൻ മാർപാപ്പ

141 കോടിയോളം വിശ്വാസികൾ ഉള്ള ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. യുഎസിൽനിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്‌തയെ (69) പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു....

വീണ്ടും കറുത്ത പുകയുയര്‍ന്നു; രണ്ടാം റൗണ്ടിലും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല

വീണ്ടും കറുത്ത പുക ഉയർന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ആർക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല.മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന...

ലാഹോറില്‍ തുടർ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍

പാകിസ്ഥാനിലെ ലാഹോറില്‍ തുടർ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍.വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തില്‍ വാള്‍ട്ടൻ എയ‍ർബേസിനോട് ചേർന്നാണ് മൂന്ന് തവണ...