വ്യാപാരിയിൽ നിന്നും വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവം;5 പേർ കൂടി പിടിയിൽ

കൊല്ലത്ത് ജുവലറി ജീവനക്കാരനെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ 5 പേർ കൂടി പിടിയിൽ.

കവർച്ചാ സംഘത്തിലെ ഫൈസൽ, നിജാദ്, അഫ്സൽ, സൈതാലി, അജിത് എന്നിവരെയാണു കൊല്ലം ഈസ്റ്റ്‌ പൊലീസ് എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടികൂടിയത്.

ഇവരിൽനിന്ന് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു.

കഴിഞ്ഞദിവസം കൊല്ലത്തുവച്ചാണു ജുവലറി ജീവനക്കാരനിൽനിന്ന് സ്വർണവും വജ്രവും തട്ടിയെടുത്തത്.

തൃശൂർ സ്വദേശിയായ വജ്രവ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്കു വജ്രം വാങ്ങാൻ എന്ന വ്യാജേന വിളിച്ചുവരുത്തി കയ്യിലുണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.

ആക്രമണത്തിനു സഹായിച്ച 5 പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

അവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു.

തുടർന്നുണ്ടായ അനേഷണത്തിലാണു ബാക്കി ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...