ചങ്ങനാശ്ശേരിയിലെ ജ്വല്ലറിമോഷണം; രക്ഷപ്പെട്ട യുവാവിനായുള്ള അന്വേഷണം ഊർജ്ജിതം

ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജംങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നുമാണ് ഇന്നലെ വൈകുന്നേരം 4.20 ഓടെ ഒരു പവന്റെ രണ്ട് മാലകളുമായി മോഷ്ടാവ് ഓടി രക്ഷപെട്ടത്.

സ്വര്‍ണ്ണം വാങ്ങാന്‍ എന്ന മട്ടിൽ എത്തി മാലകൾ തെരഞ്ഞെടുക്കുന്നതിനിടെ ജീവനക്കാരനെ കബളിപ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു.

മാസ്‌ക് ധരിച്ച് എത്തിയ ഇയാൾ മാലകൾ നോക്കാൻ കണ്ണാടിക്ക് മുന്നിലേക്ക് മാറിയത് ജീവനക്കാരൻ അഗസ്റ്റിൻ ശ്രദ്ധിച്ചു എങ്കിലും മോഷ്ടാവ് തക്കം നോക്കി മാലകളുമായി ഓടി കളഞ്ഞു.

ഈ ദൃശ്യങ്ങൾ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭ്യമായിട്ടുണ്ട്.

തുടർന്ന് കടയിലെ ജീവനക്കാരൻ അഗസ്റ്റിൻ, ഇയാളുടെ പിന്നാലെ കാവാലം ബസാര്‍ വരെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല.

ചങ്ങനാശ്ശേരി സ്വദേശി ആര്‍. രാജേഷിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയാണിത്.

ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...