പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം

പാലാ പരുമലക്കുന്ന് കോളനിയ്ക്ക് സമീപം തീപിടുത്തം. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി റോഡും പരിസവും വൃത്തിയാക്കി ശേഖരിച്ച മാലിന്യത്തിന് തീയിട്ടതാണ് ആളിപ്പടര്‍ന്നത്.കാറ്റില്‍ പടര്‍ന്ന തീ സമീപത്തെ കാപ്പില്‍ സിറിലിന്റെ പുരയിടത്തിലേയ്ക്ക് പടരുകയായിരുന്നു. തീ നിയന്ത്രണാധീതമായതോടെ പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സില്‍ അറിയിച്ചു. പാലാ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. കൃഷിയില്ലാതെ വള്ളിപ്പയര്‍ പടര്‍ന്നുകിടക്കുന്ന പുരയിടമാണിത്.തീ പിടുത്തത്തിൽ നാശനഷ്ടങ്ങളില്ല. വേനല്‍ച്ചൂട് ശക്തമാകുന്നതോടെ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ നിര്‍ദേശിച്ചു.ഉച്ചസമയങ്ങളില്‍ തീയിടുന്നത് ഒഴിവാക്കണമെന്നും, ബക്കറ്റില്‍ വെള്ളം കരുതിവേണം തീയിടേണ്ടതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്..

Leave a Reply

spot_img

Related articles

മഴക്കെടുതി: സംസ്ഥാനത്ത് 15 മരണം; 7 പേരെ കാണാതായി; ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 15 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 7 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ...

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കി

ഗുസ്തി താരങ്ങളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കി.രാജ്യത്തെ...

തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഗതാഗതം നിർത്തിവച്ചു; പത്തനംതിട്ടയിൽ പ്രളയക്കെടുതി രൂക്ഷം

തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. എം.സി റോഡിൽ...

ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസില്‍ പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം.കർശന...