പാറക്കുളത്തിൽ വീണ 74-കാരിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

ചങ്ങനാശ്ശേരിയിൽ പാറക്കുളത്തിൽ വീണ 74-കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്.ചങ്ങനാശ്ശേരി മണലോടി ചെറുകരക്കുന്ന് സ്വദേശിനി വിലാസിനിയാണ് അപകടത്തിൽപ്പെട്ടത്.ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. പാറക്കുളത്തിലേക്ക് വീണ വിലാസിനി, മരച്ചില്ലയിൽ പിടിച്ച് കിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ വിപിൻ, പ്രവീൺ എന്നിവർ 50 മീറ്ററോളം താഴേക്ക് റോപ്പും ലൈഫ് ബോയും ഉപയോഗിച്ച് ഇറങ്ങിയാണ്, പരിക്കുകളില്ലാതെ വയോധികയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്.അപകടത്തിൽ മറ്റ് പരിക്കുകളൊന്നും കൂടാതെയാണ് ഇവരെ പുറത്തെടുക്കാനായത്. അഗ്നിരക്ഷാ സേനാംഗങ്ങളുടെ മിന്നൽ വേഗത്തിലുള്ള ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

Leave a Reply

spot_img

Related articles

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

ഭാരതത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22 ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളിൽ നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ്...

മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് വിദർശ : നിയമന ഉത്തരവ് ഏറ്റുവാങ്ങി

മുഖ്യമന്ത്രി വി ഡി സതീശന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് ഷൂട്ടിങ് താരം വിദർശ കെ വിനോദ്. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി...

ഷുക്കൂർ വധക്കേസ്: വിധിയിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് അപ്പീൽ നൽകാം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ സർക്കാരിന് നിയമപരമായി അപ്പീൽ നൽകാമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും...

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി

പത്മജയുടെ രാജി: സംസ്ഥാന നേതാക്കൾ മറുപടി പറയുമെന്ന് സുരേഷ് ഗോപി.പത്മജയുടെ കാര്യം എന്നോടല്ല ചോദിക്കേണ്ടത്. അവരെ ചേർക്കുന്നതിൽ താൻ ഇടപെട്ടിട്ടില്ല.പുറത്ത് പോകുന്നതിനെ എതിർക്കാനും തനിക്ക്...