മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി് അധ്യക്ഷത വഹിക്കും.
100 ദിവസത്തെ അജണ്ട തയാറാക്കുന്നതിനാണ് ഇന്നത്തെ യോഗം മുൻകൈ എടുക്കുക. സഖ്യ കക്ഷികള്‍ക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്.
ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ബി.ജെ.പി മന്ത്രിമാർ തന്നെയാകും കൈകാര്യം ചെയ്യുക. ആന്ധ്രക്കും ബിഹാറിനും പ്രത്യേക സാമ്ബത്തിക സഹായം നല്‍കുക വഴി ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം കുറയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്.
നാല് എം.പിമാർക്ക് ഒരു കാബിനറ്റ് സ്ഥാനം എന്ന രീതിയിലായിരുന്നു സുപ്രധാന വകുപ്പുകളുടെ വിഭജനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന്ക്കും മഹാരാഷ്ട്രക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.
അജിത് പവാർ പക്ഷ എൻ.സി.പി ഇടഞ്ഞുനില്‍ക്കുന്നതാണ് സഖ്യകക്ഷി സർക്കാരിന്റെ പ്രധാന തലവേദന.