ഇടതുപക്ഷത്തെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

എച്ച്‌.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതില്‍ ഇടതുപക്ഷത്തെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍

കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരളത്തിലെ എൻ.ഡി.എയ്ക്ക് രണ്ട് മന്ത്രിയും കേരളത്തിലെ എല്‍.ഡി.എഫിന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നുവെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പിണറായി വിജയൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയിയായ കൃഷ്ണൻകുട്ടിയുടെ നേതാവ് എച്ച്‌.ഡി. കുമാരസ്വാമി നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരിക്കുന്നു. ധ്വജപ്രണാമവും ലാല്‍സലാമും ഒന്നിച്ചു മുഴങ്ങുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ശ്രീ പിണറായി വിജയൻ മന്ത്രിഭയിലെ വൈദ്യുതി മന്ത്രിയായ ശ്രീ കൃഷ്ണൻകുട്ടിയുടെ നേതാവ് HD കുമാരസ്വാമി, ശ്രീ നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായിരിക്കുന്നു…

അങ്ങനെ കേരളത്തിലെ NDAയ്ക്ക് രണ്ട് മന്ത്രിയും

കേരളത്തിലെ LDFന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നു…

ശ്രീ കുമാരസ്വാമിക്ക് കേരളത്തില്‍ LDFഉം BJPയും ഒന്നിച്ച്‌ സ്വീകരണം നല്കും….

ധ്വജപ്രണാമവും ലാല്‍സലാമും ഒന്നിച്ച്‌ മുഴങ്ങുന്നു.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...