വയനാട് ദുരന്തം; തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും

വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും.

പതിനേഴാം ദിവസമായ ഇന്ന് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, എന്നിവയ്ക്ക് പുറമെ, മലപ്പുറം നിലമ്പൂരിലെ ചാലിയാറിൻ്റെ തീരങ്ങളിലും തിരച്ചില്‍ നടത്തും.

ഔദ്യോഗിക തിരച്ചില്‍ ഇന്ന് അവസാനിച്ചാലും പ്രദേശവാസികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ വീണ്ടും തിരച്ചില്‍ നടത്തുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

നിലമ്പൂരിലെ ഉള്‍വനത്തിലും മറ്റും നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് പോവരുതെന്നും മന്ത്രി പറഞ്ഞു. അതിനിടെ, ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാതിരിക്കുന്നത് തടയാൻ മേപ്പാടിയില്‍ ഇന്ന് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ ജില്ലാ ഭരണകൂടത്തിൻ്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക.

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ്, കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ സമഗ്രമായ പഠനം നടത്താൻ അമിക്കസ് ക്യൂറിയെ കോടതി നിയോഗിച്ചിരുന്നു. ജില്ലാതലത്തില്‍ പാരിസ്ഥിതിക പഠനം നടത്തി ജിയോ മാപ്പിംഗ് നടത്തുന്ന സാധ്യത പരിശോധിക്കാനും ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...