മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ.

വടനാട്ടിൽ വീണ്ടും എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട.

ബാവലി ചെക്ക്പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് യുവാക്കൾ പിടിയിൽ.

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയിൽ 204 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്.

യുവാക്കളെത്തിയ ഹ്യുണ്ടായ് ഇയോൺ കാറിന്‍റെ സ്റ്റിയറിംഗിനു താഴെയുള്ള കവറിംഗിനുള്ളിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് വച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

വയനാട് സ്വദേശികളായ ഫൈസൽ റാസി, മുഹമ്മദ് അസനൂൽ ഷാദുലി, സോബിൻ കുര്യാക്കോസ്, മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ എന്നിവരാണ് പിടിയിലായത്.

മാനന്തവാടി എക്സൈസ്, എക്സൈസ് ചെക്ക് പോസ്റ്റ് ടീം, വയനാട് എക്സൈസ് ഇൻറലിജൻസ് ആന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീം എന്നിവർ സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ ആണ് മെത്താഫിറ്റമിൻ പിടിച്ചെടുത്തത്.

ബെംഗ്ലൂരുവിൽ നിന്ന് വാങ്ങിയ മെത്താഫിറ്റമിൻ കൽപ്പറ്റ വൈത്തിരി മേഖലകളിൽ ചില്ലറ വിൽപ്പനക്കാണ് കൊണ്ടുവന്നതെന്ന് എക്സൈസ് പറഞ്ഞു.

രണ്ട് ലക്ഷം രൂപയ്ക്ക് ബെംഗളൂരുവിലെ മൊത്ത വിതരണക്കാരനിൽ നിന്നും വാങ്ങിയ മെത്താഫിറ്റമിൻ ഗ്രാമിന് 4000 രൂപ നിരക്കിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

ജൂലൈ മാസം വയനാട് ജില്ലയിൽ എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ ലഹരി മരുന്ന് കേസ് ആണിത്.

20 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് യുവാക്കൾ നടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...