എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി

സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നിർദേശം നല്‍കി.

വിശദീകരണം തേടിയിട്ട് മതി തുടർ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.

സംഭവത്തില്‍ ഡി.എഫ്.ഒക്ക് ജാഗ്രത കുറവുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അതിനെ തുടർന്നായിരുന്നു നടപടി. ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി, റേഞ്ച് ഓഫീസർ കെ നീതു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

വനംവകുപ്പ് എടുത്ത കേസില്‍ നിലവില്‍ ഒമ്ബത് പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോണ്‍സണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോണ്‍സന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ.
സംഭവത്തില്‍ സസ്പെൻഷനിലായ കല്‍പ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെ പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൻ്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരേയും അഞ്ച് വനംവാച്ചർമാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.

വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ 102 മരങ്ങള്‍ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

Leave a Reply

spot_img

Related articles

തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ 14200 രൂപ മോഷ്ടിച്ചു

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14200 രൂപ കള്ളൻ മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി. ഇന്ന് രാവിലെ...

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു...

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ചു

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്. തലപൊട്ടി രക്തം...

എലത്തൂരിൽ കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വഴിത്തിരിവ്

കോഴിക്കോട് എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്പൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച്‌ സംശയങ്ങളുണ്ടായിരുന്ന പൊലീസ്,...