ഇസ്രയേലി കപ്പലിൽനിന്ന് മോചിതയായി ആൻ ടെസ ജോസഫ്

ആശങ്കകള്‍ അകന്ന് അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തണലില്‍ എത്തിയതിന്റെ ആശ്വാസത്തിൽ ആൻ ടെസ ജോസഫ്

ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത് ഇസ്രയേലി കപ്പലിൽനിന്ന് മോചിതയായി ആൻ ടെസ ജോസഫ് ജന്മനാട്ടിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ്..

യുദ്ധത്തിന്റെ പ്രശ്നങ്ങളൊക്കെ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇങ്ങനെയൊരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കപ്പൽ പിടിച്ചെടുക്കുമ്പോൾ എന്താണ് സംഭവിച്ചതെന്നു പോലും അറിയില്ലായിരുന്നുവെന്നും ആൻ പറഞ്ഞു

ഒരു പാട് പേരോട് നന്ദി പറയാനുണ്ട്.കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ നേരിട്ടുള്ള ഇടപെടലിൽ വേഗത്തിൽ നാട്ടിൽ എത്താൻ കഴിഞ്ഞു.

ക്രൂ അംഗങ്ങളിൽ ബാക്കി 25 പേരും കപ്പലിൽ തുടരുകയാണ്

16 ഇന്ത്യക്കാരിൽ ഇനി മൂന്ന് മലയാളികൾ സംഘത്തിലുണ്ട്.ഇറാൻ സർക്കാരിൻ്റെ നല്ല സമീപനമായിരുന്നു.
ക്രൂ അംഗങ്ങളെ ആരെയും അവർ ബുദ്ധിമുട്ടിച്ചില്ല
ഭക്ഷണം കഴിക്കുന്നതിൽ അടക്കം അവർ നല്ല ഇടപെടലാണ് നടത്തിയത്.
ആഗ്രഹിച്ച് നേടിയ തൊഴിലാണ്. പ്രെഫഷൻ ഉപേക്ഷിക്കില്ലന്നും ആൻ പറഞ്ഞു.

മറ്റു 16 പേരുടെയും മോചനം ഉടൻ സാധ്യമാകുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതെന്നും അതിനായി കാത്തിരിക്കുകയാണെന്നും ആൻ പറഞ്ഞു.

ആൻ‌ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് , സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് , തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....