ഇന്ന് ഉച്ചതിരിഞ്ഞാണ് കേദാർ നരിമാൻപോയിന്റിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ബി ജെ പിയില്‍ ഔദ്യോഗികമായി ചേർന്നത്.ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവ് അശോക് ചവാൻ എന്നിവരുടെ സാന്നിധ്യത്തില്‍ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.