കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ പാലക്കാട് മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ.പൗലോസ് അന്തരിച്ചു.അർബുദ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 79 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ മണ്ണാർക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം.പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പൗലോസ്, പ്രമുഖ നേതാവായിരുന്ന പി. ബാലന്റെ സന്തതസഹചാരി ആയിരുന്നു. ലാളിതമായ ജീവിതശൈലി കൊണ്ട് ശ്രദ്ധേയനായിരുന്ന അദ്ദേഹം ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പാർട്ടിക്കുള്ളില്‍ എ ഗ്രൂപ്പിൻറെ മുഖമായിരുന്നു പി.ജെ. പൗലോസ്. ഭാര്യ: ലീലാമ്മ പോള്‍, മക്കള്‍: ജോഷി പോള്‍, മിനി ജോജു, സൗമ്യ ബാബു.

