കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ.പൗലോസ് അന്തരിച്ചു

കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ പാലക്കാട് മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടില്‍ പി.ജെ.പൗലോസ് അന്തരിച്ചു.അർബുദ ബാധിതനായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 79 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി 10.30ഓടെ മണ്ണാർക്കാട് വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം.പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാർട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പൗലോസ്, പ്രമുഖ നേതാവായിരുന്ന പി. ബാലന്റെ സന്തതസഹചാരി ആയിരുന്നു. ലാളിതമായ ജീവിതശൈലി കൊണ്ട് ശ്രദ്ധേയനായിരുന്ന അദ്ദേഹം ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പാർട്ടിക്കുള്ളില്‍ എ ഗ്രൂപ്പിൻറെ മുഖമായിരുന്നു പി.ജെ. പൗലോസ്. ഭാര്യ: ലീലാമ്മ പോള്‍, മക്കള്‍: ജോഷി പോള്‍, മിനി ജോജു, സൗമ്യ ബാബു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....